ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റിൽ ആൾമാറാട്ടം നടത്താൻ പദ്ധതിയിട്ട ഡ്രൈവിംഗ് പരിശീലകനെതിരെ കേസ്. 50 കാരനും ഡബ്ലിൻ 15 ലെ താമസക്കാരനുമായ ഡാനിയേൽ ട്രിഫാനെതിരെയാണ് കേസ് എടുത്തത്. തിയറി ടെസ്റ്റിൽ ആൾമാറാട്ടം നടത്താൻ ആയിരുന്നു ട്രിഫാന്റെ പദ്ധതി.
സംഭവത്തിൽ അറസ്റ്റിലായ ഡാനിയേൽ ട്രിഫാനെ ഡബ്ലിൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി ഇയാൾക്കെതിരെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രണ്ട് കുറ്റങ്ങൾ ചുമത്തി. 2006 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 71ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിന് ആധാരമായ തെളിവുകൾ പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
Discussion about this post

