ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കാർലോ കൗണ്ടി കൗൺസിലിന്റെ പിന്തുണ തേടുന്നതിൽ പരാജയപ്പെട്ട് ഗാരെത്ത് ഷെറിഡൻ. വോട്ടെടുപ്പിൽ ഏഴ് വോട്ടുകൾ മാത്രമാണ് അദ്ദേഹത്തിന് അനുകൂലമായി ലഭിച്ചത്. അതേസമയം കൗൺസിലിലെ 11 പേർ അദ്ദേഹത്തിന് പിന്തുണ നൽകുന്നതിനെ എതിർത്ത് വോട്ട് ചെയ്തു. ഇതോടെ കൗൺസിലിന്റെ പിന്തുണ ഫിൻ ഗെയ്ൽ സ്ഥാനാർത്ഥിയ്ക്കോ, ഫിയന്ന ഫെയിൽ സ്ഥാനാർത്ഥിയ്ക്കോ ലഭിക്കും.
തനിക്ക് പിന്തുണ നൽകിയ കൗൺസിലർമാർക്ക് ഷെറിഡൻ നന്ദി പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ആയിരിക്കും താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post

