ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു. 80 വയസ്സുള്ള റോബർട്ട് റസ്സൽ ബാംബർ ( റോയ്) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത് എന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ആഴ്ച ബാലിമെനയിലെ മൂർഫീൽഡ്സ് റോഡിൽവച്ചായിരുന്നു ബാംബറിന് പരിക്കേറ്റ അപകടം ഉണ്ടായത്. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ ടൊയാട്ട അയ്ഗോയിലാണ് ബാംബർ സഞ്ചരിച്ചിരുന്നത്.
അപകടത്തിൽ അദ്ദേഹത്തിന് സാരമായി പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് നാളിതുവരെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. ആരോഗ്യനില വഷളായതോടെയായിരുന്നു മരണം.
Discussion about this post

