ഡബ്ലിൻ: കടകളിലെ മോഷണും ജീവനക്കാർക്കെതിരായ ചൂഷണവും തടയാൻ അടിയന്തിര നടപടി വേണമെന്ന് ആവശ്യം. ചില്ലറ വ്യാപാരികളാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. ഒരു സമഗ്ര പദ്ധതി വഴി സർക്കാർ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
അടുത്തിടെ കടകളിൽ ഉണ്ടായ മോഷണം സംബന്ധിച്ച വിവരങ്ങൾ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യം ഉയർന്നത്. രാജ്യവ്യാപകമായി മാർച്ചുവരെ രാജ്യത്ത് കടകളിലെ മോഷണം സംബന്ധിച്ച 33,000 കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തരം കുറ്റകൃത്യങ്ങളിൽ മൂന്ന് ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്.
Discussion about this post

