ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന് പിന്നാലെയുണ്ടായ അനുഭവങ്ങൾ പങ്കുവച്ച് യാത്രക്കാരി. വിനോദസഞ്ചാരത്തിനായി അമേരിക്കയിൽ നിന്നെത്തിയ ഡോണയാണ് മുൾമുനയിൽ നിർത്തപ്പെട്ട നിമിഷങ്ങളെക്കുറിച്ച് പ്രതികരിച്ചത്. വിമാനത്താവളത്തിലെ രംഗങ്ങൾ ഒരു ദു:സ്വപ്നം പോലെയാണ് തോന്നുന്നത് എന്ന് ഡോണ പറഞ്ഞു. രണ്ട് ആഴ്ച മുൻപാണ് യൂറോപിൽ അവധി ആഘോഷിക്കാൻ ഡോണ എത്തിയത്.
ടെർമിനലിൽ നിന്നും എല്ലാവരും സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മാറി. ആ ദിവസം യാതൊരു അനൗൺസ്മെന്റും ഉണ്ടായില്ല. ഒരു നിർദ്ദേശവും പിന്നീട് ലഭിച്ചില്ല. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. എല്ലാവരുടെയും അവസ്ഥ ഇത് തന്നെയായിരുന്നു. വിമാനത്താവളത്തിൽ നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ ഒരു ദു:സ്വപ്നം പോലെ തോന്നുന്നു.
തിങ്കളാഴ്ച ആണ് ഇനി വിമാനം ഉള്ളത്. അതുവരെ തുടരാൻ താമസസൗകര്യം പോലും ആരും ഏർപ്പാടാക്കി തന്നിരുന്നില്ലെന്നും ഡോണ ആരോപിച്ചു.

