കോർക്ക്: കോർക്കിൽ വാഹനാപകടം. 40 വയസ്സുകാരൻ മരിച്ചു. ഇന്നലെ രാത്രി മിച്ചൽസ്ടൗണിൽ ആയിരുന്നു സംഭവം. 40 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജംഗ്ഷൻ 11 നും ജംഗ്ഷൻ 12 നും ഇടയിൽ രാത്രി 9.15 ഓടെയായിരുന്നു സംഭവം. അതുവഴി നടന്ന് പോകുകയായിരുന്നു 40 കാരൻ. ഇതിനിടെ കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 40 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
Discussion about this post

