Author: sreejithakvijayan

സ്ലൈഗോ: റാത്ത്‌ലിയിൽ വീട്ടിലുണ്ടായ തീപിടിത്തത്തിൽ മരിച്ച സഹോദരങ്ങളുടെ സംസ്‌കാരം ഇന്ന്. സഹോദരങ്ങളുടെ സംസ്‌കാരം ഇന്ന്. ഉച്ചയ്ക്ക് ശേഷം റോസ്ലിയ സെമിത്തേരിയിൽ ആയിരിക്കും മൃതദേഹം സംസ്‌കരിക്കുക. ഇതിന് മുന്നോടിയായുള്ള പ്രാർത്ഥനകളും ശുശ്രൂഷകളും ഈസ്‌കിയിലെ സെന്റ് ജെയിംസ് പള്ളിയിൽ നടക്കും. കുർബാന തത്സമയം സംപ്രേഷണം ചെയ്യും. ഡിസംബർ 28 ന് ആയിരുന്നു വീട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ പാട്രികും സീമസ് കഫെയും മരിച്ചത്. വീട്ടിൽ നിന്നും തീയും പുകയും ഉയർന്നതിനെ തുടർന്ന് പ്രദേശവാസികൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി തീ അണച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.

Read More

ഗാൽവെ: അയർലൻഡിലെ പ്രധാന വിൻഡ് ഫാം പദ്ധതി ഉപേക്ഷിച്ചു. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ടോമി ടിയേർനാൻ ഉൾപ്പെടെ 177 പേർ പദ്ധതിയ്‌ക്കെതിരെ രംഗത്തുവന്നതോടെയാണ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ആസൂത്രണ കമ്മീഷൻ സ്ഥിരീകരിച്ചു. ക്ലെയർ, ഗാൽവെ കൗണ്ടികളുടെ തീരത്ത് 30 ഈഫൽ ടവർ വലിപ്പമുള്ള ടർബൈനുകൾ ഉൾക്കൊള്ളുന്ന 1.4 ബില്യൺ യൂറോയുടെ വിൻഡ് ഫാം പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. അറ്റ്‌ലാന്റിക് സമുദ്രത്തിൽ 1,000 അടിയിൽ കൂടുതൽ ഉയരത്തിലാണ് കാറ്റാടി സ്ഥാപിക്കുക. എസിപിയ്ക്ക് മുൻപിലാണ് 177 പേർ നിവേദനം നൽകിയത്. പദ്ധതി വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയിരിക്കുന്നത്.

Read More

ഡബ്ലിൻ: അയർലൻഡിൽ നിന്നും വൈദികപഠനം പൂർത്തിയാക്കിയ ഫാ. ആന്റണി വാളിപ്ലാക്കൽ കേരളത്തിൽ. വിശ്വാസികളും കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നൽകി. അയർലൻഡിൽ നിന്നും സെമിനാരി പഠനം പൂർത്തിയാക്കി വൈദികനായ ആദ്യ മലയാളിയാണ് ഫാ. ആന്റണി. കപ്പുച്ചിൻ സഭാംഗം കൂടിയാണ് അദ്ദേഹം. ഡബ്ലിൻ രൂപതയിൽ ആയിരുന്നു സെമിനാരി പഠനം. പിന്നാലെ പുരോഹിതസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഇതിന് ശേഷം ആദ്യമായിട്ടാണ് അദ്ദേഹം കേരളത്തിൽ എത്തുന്നത്. ഐറിഷ് റെയിൽ ഇലക്ട്രോണിക്‌സ് എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു ഫാ. ആന്റണി. ഇതിനിടെയാണ് അദ്ദേഹത്തിനെ ദൈവവിളി ഉണ്ടായത്. ഇതോടെ സെമിനാരിയിൽ ചേരുകയായിരുന്നു.

Read More

മീത്ത്: കൗണ്ടി മീത്തിൽ കാറുകൾക്ക് തീയിട്ടു. സംഭവത്തിൽ എട്ടോളം കാറുകൾ കത്തിനശിച്ചു. വെളളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു. ദുലീക്കിലെ മെയിൻ സ്ട്രീറ്റിന് പുറത്ത് രാത്രി 10.50 ഓടെയായിരുന്നു സംഭവം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മനപ്പൂർവ്വം തീയിട്ടതാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. സ്ഥലത്ത് പോലീസ് സാങ്കേതിക പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ ഉടൻ ബന്ധപ്പെടണമെന്നാണ് പോലീസ് അഭ്യർത്ഥന.

Read More

ഡബ്ലിൻ: അയർലൻഡിൽ ഇന്ധന നികുതി വർധിക്കാൻ സാധ്യത. പെട്രോളിനും ഡീസലിനും വില നാല് മുതൽ ആറ് ശതമാനം വരെ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ധന നികുതിയുമായി ബന്ധപ്പെട്ട് നിലവിൽ വന്നിരിക്കുന്ന പുതിയ മാറ്റങ്ങളാണ് വിലവർധനവിന് കാരണം ആകുന്നത്. ഇത് പുന:പരിശോധിക്കണമെന്ന് ഫ്യൂവൽസ് ഫോർ അയർലൻഡിന്റെ സിഇഒ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിന്യൂവബിൾ ഫ്യുവൽ ഒബ്ലിഗേഷൻ ( ആർടിഎഫ്ഒ ) മാറ്റങ്ങളും ഇന്ധന വിലയിൽ വർധനവ് സൃഷ്ടിക്കും. നാല് ശതമാനത്തിന്റെ വിലവർധനവ് ആകും ഇതേ തുടർന്ന് ഉണ്ടാകുക. ഡീസലിനും പെട്രോളിനും ബെറ്റർ എനർജി ലെവിയും വാറ്റും വർധിപ്പിക്കുന്നത് ലിറ്ററിന് ഒരു ശതമാനം കൂടി വില ഉയരുന്നതിലേക്ക് നയിക്കും.

Read More

ടിപ്പററി: നീനാ കൈരളി അസോസിയേഷന്റെ ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങൾ നടന്നു. കഴിഞ്ഞ ദിവസം നീനാ സ്‌കൗട്ട് ഹാളിലായിരുന്നു പരിപാടി. ആഘോഷത്തിൽ ഫാ. റെക്‌സൻ ചുള്ളിക്കൽ മുഖ്യാതിഥിയായി. ആഘോഷത്തോട് അനുബന്ധിച്ച് നിരവധി കലാപരിപാടികൾ നടന്നു. കുട്ടികളുടെയും മുതിർന്നവരുടെയും വ്യത്യസ്ത പരിപാടികൾ അരങ്ങേറി. ക്രിസ്തുമസ് കരോളും ഉണ്ടായിരുന്നു. കന്യാമറിയം എന്ന നാടകം ആയിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം.

Read More

ലാവോയിസ്: കൗണ്ടി ലാവോയിസിൽ നിന്നും കാണാതായ സ്ത്രീയെ കണ്ടെത്താൻ പുതിയ അഭ്യർത്ഥനയുമായി പോലീസ്. മൗണ്ട് മെല്ലിക്ക് സ്വദേശിനി ഇമെൽഡ കീനന് വേണ്ടിയാണ് പുതിയ അഭ്യർത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്. 32 വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ഇവരെ കാണാതെ ആയത്. നിലവിൽ 50 ന് മുകളിൽ ഇവർക്ക് പ്രായം വരും. കാണാതാകുമ്പോൾ 22 വയസ്സ് ആയിരുന്നു. കാമുകനൊപ്പം വാട്ടർഫോർഡിൽ ആയിരുന്നു ഇവരുടെ താമസം. ഇതിനിടെ 1994 ജനുവരി 3 ന് കീനാനെ കാണാതെ ആകുകയായിരുന്നു. സംഭവത്തിൽ സഹോദരൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.

Read More

അൾസ്റ്റർ: അൾസ്റ്റർ യൂണിയനിസ്റ്റ് പാർട്ടിയുടെ നേതൃസ്ഥാനം ഒഴിയാൻ മൈക്ക് നെസ്ബിറ്റ്. നിലവിലെ അസംബ്ലികാലാവധിയ്ക്ക് ശേഷം പദവി ഒഴിയുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 2027 ൽ പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് പുതിയ നേതാവിനെ തിരഞ്ഞെടുക്കും. 2024 ലാണ് നെസ്ബിറ്റ് പാർട്ടിയുടെ നേതൃ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെയുണ്ടായിരുന്ന നേതാവ് ഡഗ് ബീറ്റി രാജിവച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം പദവി ഏറ്റെടുത്തത്. രണ്ടാമത്തെ തവണ ആയിരുന്നു അദ്ദേഹം നേതൃപദവി അലങ്കരിച്ചത്. നേരത്തെ 2012 നും 2017 നും ഇടയിൽ പാർട്ടിയുടെ നേതാവ് ആയിരുന്നു.

Read More

ഡബ്ലിൻ: ജോർജ്ജ് ഡോക്ക് ബ്രിഡ്ജിലെ തീപിടിത്തത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾ സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത്. തീപിത്തത്തിൽ 1000 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെട്ടെന്നും ഇത് പാലത്തിന്റെ ലോഹ ഗർഡറുകൾ വികൃതമാക്കിയെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആയിരുന്നു പാലത്തിൽ തീപിടിത്തം ഉണ്ടായത്. പാലത്തിന്റെ കോൺക്രീറ്റിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു. ഇത് പാലത്തിന് ബലക്ഷയം ഉണ്ടാക്കി. ബെയറിംഗുകൾ ഉരുകി. ശക്തമായ ചൂടിൽ ട്രാമുകൾ സഞ്ചരിക്കുന്ന പാളങ്ങൾക്ക് വളവ് സംഭവിച്ചു. കൈവരികൾ ഉരുകി വികൃതമായി. ഈ നാശനഷ്ടങ്ങൾ പരിഹരിച്ച് പാലം വീണ്ടെടുക്കാൻ ഏഴ് മില്യൺ യൂറോ ചിലവിട്ടുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Read More

ഡബ്ലിൻ:  അയർലൻഡിൽ അന്തരിച്ച മലയാളി ജോസഫ് ജെയിംസിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം എസ്‌കർ ലാൺ സെമിട്രിയിൽ ആയിരിക്കും സംസ്‌കാര ചടങ്ങുകൾ. ഇതിന് മുന്നോടിയായുള്ള ശുശ്രൂഷകൾ രാവിലെ ആരംഭിക്കും. ഡിവൈൻ മേഴ്‌സി ചർച്ചിലാണ് സംസ്‌കാര ശുശ്രൂഷകൾ. രാവിലെ 11 മണി മുതൽ പ്രാർത്ഥനകൾ ആരംഭിക്കും. ഇതിന് ശേഷമായിരിക്കും അടക്കം. സംസ്‌കാര ചടങ്ങുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് മണിവരെ ലാറി മെസ്സി ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.

Read More