ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ കഴിയുകയായിരുന്ന വളർത്ത് നായ്ക്കളെ രക്ഷിച്ചു. 14 നായ്ക്കളെയാണ് പോലീസ് എത്തി രക്ഷിച്ചത്. വെസ്റ്റ് ഡൊണഗലിൽ ആയിരുന്നു സംഭവം. പ്രതിയ്ക്കെതിരെ സംഭവത്തിൽ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
നായ്ക്കളെ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചിരിക്കുന്നതായി ഗ്ലെന്റീസ് ഗാർഡ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുരുമ്പെടുത്ത ഇരുമ്പ് കൂടിന് ഉള്ളിൽ ആയിരുന്നു നായ്ക്കളെ പാർപ്പിച്ചിരുന്നത്. ശരീരത്തിൽ വിസർജ്യം പുരണ്ട ഇവ വളരെ മോശം അവസ്ഥയിൽ ആയിരുന്നു. മുഴുവൻ നായ്ക്കൾക്കും പോലീസ് വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം നൽകി. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

