ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ ഇന്ന് തടസ്സം നേരിടും. യൂറോപ്യൻ എയർപോർട്ടുകളിൽ ഇന്നലെ ഉണ്ടായ സാങ്കേതിക തകരാറിന്റെ തുടർച്ചയായിട്ടാണ് യാത്രികർക്ക് ഡബ്ലിൻ വിമാനത്താവളത്തിൽ ബുദ്ധിമുട്ടുകൾ നേരിടുക. ലഗേജുകൾ ചെക്ക് ഇൻ ചെയ്യുന്നതിനും മറ്റ് നടപടിക്രമങ്ങൾക്കും താമസം നേരിട്ടേക്കുമെന്നാണ് അറിയിപ്പ്.
ഡബ്ലിൻ വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങളിൽ പലതും റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് എയർലൈൻ ആയ എയർ ലിംഗസ് വ്യക്തമാക്കുന്നു. ബുദ്ധിമുട്ട് നേരിട്ട യാത്രികരുമായി തങ്ങൾ ബന്ധപ്പെടുന്നുണ്ട്. യാത്രയ്ക്ക് മുന്നോടിയായി എല്ലാവരും എസ്എംഎസോ വെബ്സൈറ്റോ പരിശോധിക്കണമെന്നും എയർലൈൻ വ്യക്തമാക്കി. ബാഗേജ് ചെക്ക് ഇൻ ചെയ്യുന്ന സംവിധാനത്തിലെ പിഴവാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചത്.

