ഡബ്ലിൻ: ഇന്ത്യൻ ഫാമിലി അസോസിയേഷൻ (ഐഎഫ്എ) ദ്രോഗെഡ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് അടുത്ത ആഴ്ച നടക്കും. 29, 30 തിയതികളിലാണ് ബി എ ഡോണർ എന്ന പേരിൽ ക്യാമ്പെയ്ൻ നടക്കുന്നത്. ക്യാമ്പിലേക്ക് എല്ലാ ഐറിഷ് മലയാളികളെയും സംഘാടകർ സ്വാഗതം ചെയ്തു.
ഐറിഷ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവ്വീസിന്റെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. ടിഎൽടി, ദ്രോഗെഡയിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്. ക്യാമ്പിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് https://www.giveblood.ie/find-a-clinic/indian-family-association/ഈ ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. അയർലൻഡിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
Discussion about this post

