ഡബ്ലിൻ: അയർലൻഡിൽ ബെയർ പാൻട്രി ഉത്പന്നങ്ങൾ തിരിച്ച് വിളിച്ച് ഐറിഷ് ഭക്ഷ്യസുരക്ഷാ വകുപ്പ്. അലർജി സാധ്യതയെ തുടർന്നാണ് നടപടി. ചോക്ലേറ്റ് കോട്ടിംഗ് ഉള്ള ആറ് വ്യത്യസ്ത തരം ബെയർ പാൻട്രി ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്.
തിരിച്ചുവിളിച്ച ഉത്പന്നങ്ങളിൽ പാൽ അടങ്ങിയിട്ടുണ്ട്. പാൽ പലരിലും അലർജിയ്ക്ക് കാരണമാകും. എന്നാൽ ഇതേക്കുറിച്ചുള്ള മുന്നറിയിപ്പ് പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതേ തുടർന്നാണ് ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചത്. മുന്നറിയിപ്പ് പുറപ്പെടുവിച്ച ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
Discussion about this post

