ഡബ്ലിൻ: സിറ്റി വെസ്റ്റ് മലയാളികളുടെ ( മലയാളീസ് ഇൻ സിറ്റിവെസ്റ്റ് – എംഐസി) ഓണാഘോഷം പൂർത്തിയായി. ശനിയാഴ്ച (20) പെറിസ്ടൗൺ കമ്യൂണിറ്റി സെന്ററിൽ ആയിരുന്നു വിപുലമായ ഓണാഘോഷ പരിപാടികൾ നടന്നത്. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ചലച്ചിത്ര താരവും ഗായികയുമായ രമ്യ നമ്പീശനും എത്തിയിരുന്നു.
രാവിലെ 10 മണിയോടെ ആരംഭിച്ച ആഘോഷപരിപാടികൾ രാത്രിയാണ് പൂർത്തിയായത്. വിഭവ സമൃദ്ധമായ ഓണസദ്യ ആഘോഷപരിപാടികൾക്ക് കൂടുതൽ രുചിപകർന്നു. പഴയകാല ഓണത്തിന്റെ സ്മരണകളിലേക്ക് കൊണ്ടുപോകുന്ന കലാ-കായിക പരിപാടികളും ഉണ്ടായിരുന്നു.
ഓണപ്പാട്ടോടെയാണ് കലാപരിപാടികൾക്ക് തുടക്കമായത്. പിന്നാലെ തിരുവാതിരക്കളി, സംഘ നൃത്തം, ക്ലാസിക്കൽ നൃത്തം എന്നിവ ഉണ്ടായി. കുട്ടികളുടെ ഫാഷൻഷോ ഓണഘോഷത്തെ വേറിട്ടതാക്കി.
Discussion about this post

