ഡൗൺ: കൗണ്ടി ഡൗണിലെ ബംഗോറിൽ നങ്കൂരമിട്ട് ക്യൂൻ മേരി 2 കപ്പൽ. യാത്രികരിൽ ഒരാൾക്ക് ഗുരുതര ആരോഗ്യപ്രശ്നം നേരിട്ടതിന് പിന്നാലെയാണ് കപ്പൽ ബംഗോറിൽ നങ്കൂരമിട്ടത്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം.
ലിവർ പൂളിൽ നിന്നും സ്കോട്ട്ലൻഡിലെ ഒബാനിലേക്ക് പോകുകയായിരുന്നു കപ്പൽ. വെള്ളിയാഴ്ചയായിരുന്നു കപ്പൽ പുറപ്പെട്ടത്. എന്നാൽ യാത്രാമദ്ധ്യ യാത്രികരിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം അനുഭവപ്പെടുകയായിരുന്നു. ഇതോടെ ബംഗോറിൽ നിർത്തി. എച്ച് എം കോസ്റ്റ്ഗാർഡ്, ആർഎൻഎൽഐ അംഗങ്ങൾ, എൻഐഎഎസ്, ചാരിറ്റി എയർ ആംബുലൻസ് എന്നിവ രക്ഷാദൗത്യത്തിൽ പങ്കാളിയായി.
Discussion about this post

