കിൽക്കെന്നി: കൗണ്ടി കിൽക്കെന്നിയിൽ വാഹനാപകടം. നാല് പേർക്ക് പരിക്കേറ്റു. എം9 ൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്റ്റോൺകാർട്ടിയിൽ ഇന്നലെ വൈകീട്ട് 7 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. മോട്ടർവേയിൽ തെക്ക് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഒരു വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഈ വാഹനത്തിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. 30 വയസ്സുള്ള ഡ്രൈവർ, 30 ഉം 40 ഉം വയസ്സുള്ള യാത്രികർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
Discussion about this post

