ഗാൽവെ: യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ അധിക ബെഡ് ബ്ലോക്കുകൾ നിർമ്മിക്കാൻ പദ്ധതി. ഇതിനായുള്ള ആസൂത്രണങ്ങൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. പദ്ധതിയ്ക്കായുള്ള ഡിസൈൻ ടീം ഈ വർഷം അവസാനത്തോട്കൂടി നിലവിൽ വരും.
രണ്ട് ബെഡ് ബ്ലോക്കുകളാണ് തയ്യാറാക്കുന്നത്. ഓരോ ബ്ലോക്കിലും 150 കിടക്കകൾ ഉണ്ടാകും. നിലവിലുള്ള കിടക്കകൾക്ക് പകരം ആയിരിക്കും ഇതിൽ ചില കിടക്കകൾ. എങ്കിലും പദ്ധതി പൂർത്തിയാകുന്നതോട് കൂടി 200 അധിക ബെഡിന്റെ ശേഷി ആശുപത്രിയ്ക്ക് ഉണ്ടാകും.
അതേസമയം ആശുപത്രിയുടെ വികസനത്തിന്റെ ആദ്യ ഘട്ടം മാത്രമാണ് ബെഡ് ബ്ലോക്കുകൾ. പുതിയ ആക്സിഡന്റ് ആൻഡ് എമർജൻസി യൂണിറ്റി, അമ്മയ്ക്കും കുഞ്ഞുങ്ങൾക്കുമായുള്ള വാർഡുകൾ, ക്യാൻസർ സെന്റർ എന്നിവ ബെഡ് ബ്ലോക്കുകൾക്ക് പിന്നാലെ ആശുപത്രിയിൽ നിർമ്മിക്കും.

