ലിസ്ബൺ: ലിസ്ബണിൽ ഭീതി പടർത്തി മോഷ്ടാക്കളുടെ സംഘം. വീട്ടിൽ അതിക്രമിച്ച് കടന്ന സംഘം സ്ത്രീയെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
വീട്ടു ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നു സ്ത്രീ. ഇതിനിടെ മൂന്നംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. മുഖം മൂടി ധരിച്ചെത്തിയ ഇവരുടെ പക്കൽ ചുറ്റികയും മറ്റ് ആയുധങ്ങളും ഉണ്ടായിരുന്നു. ഒച്ചവച്ച യുവതിയെ ചുറ്റികകാട്ടി ഭീഷണിപ്പെടുത്തി മുറിയിൽ തടവിലാക്കുകയായിരുന്നു. മറ്റ് രണ്ട് പേരും ചേർന്ന് വീടുമുഴുവൻ തിരഞ്ഞു. എന്നാൽ ഇവർ വീട്ടിൽ നിന്നും ഒന്നും എടുക്കാതെ രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
Discussion about this post

