ഡബ്ലിൻ: അയർലൻഡിൽ മണി മ്യൂൾ അക്കൗണ്ടുകൾ വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ വർധിക്കുന്നു. ഈ വർഷം ജൂൺ വരെയുള്ള 12 മാസങ്ങളിൽ 9.4 മില്യൺ യൂറോയുടെ പണമാണ് ഈ രീതിയിൽ ആളുകൾ വെളുപ്പിച്ചിരിക്കുന്നത്. ബാങ്കിംഗ് ആൻഡ് പേയ്മെന്റ്സ് ഫെഡറേഷൻ അയർലൻഡിന്റെ ഫ്രോഡ്സ്മാർട്ടാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
മണി മ്യൂൾ അക്കൗണ്ടുകളിലൂടെ വെളുപ്പിക്കുന്ന തുകകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. എങ്കിലും 5,000 മുതൽ 10,000 യൂറോ വരെയാണ് ഇത്തരത്തിൽ സാധാരണമായി വെളുപ്പിച്ചെടുക്കാറുള്ളത്. 18 നും 24 നും ഇടയിൽ പ്രായമുള്ളവരാണ് ഈ രീതി വ്യാപകമായി ഉപയോഗിക്കുന്നത്. ഇവർ സ്വയമേവയോ മറ്റുള്ളവരുടെ പ്രേരണമൂലമോ ഇത്തരത്തിൽ പണമിടപാട് നടത്തുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. 18-24 വയസ്സ് പ്രായമുള്ളവരിൽ നാലിൽ ഒരാൾ (27 ശതമാനം) മറ്റൊരാൾക്ക് വേണ്ടി പണം കൈമാറാൻ തങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നത്.

