ഡബ്ലിൻ: ഗാൽവെ തുറമുഖ മേഖലയിൽ പുതിയ ഭവന പദ്ധതി ആസൂത്രണം ചെയ്ത് ലാൻഡ് ഡവലപ്മെന്റ് ഏജൻസി. 356 കോസ്റ്റ് റെന്റൽ – സോഷ്യൽ ഹോമുകളുടെ നിർമ്മാണമാണ് എൽഡിഎ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച പദ്ധതിയുടെ രൂപരേഖ എൽഡിഎ ഗാൽവെ സിറ്റി കൗൺസിൽ മുൻപാകെ സമർപ്പിച്ചിട്ടുണ്ട്.
ഗാൽവെ ഹാർബർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായുള്ള ഭൂമി ജിഎച്ച്സി എൽഡിഎയ്ക്ക് കൈമാറും. 172 വൺ ബെഡ് അപ്പാർട്ട്മെന്റുകളും 169 ടു ബെഡ് അപ്പാർട്ട്മെന്റുകളും ആണ് ഇവിടെ നിർമ്മിക്കുന്നത്. ഇതിന് പുറമേ 15 ത്രീ ബെഡ് അപ്പാർട്ട്മെന്റുകളും നിർമ്മിക്കുന്നുണ്ട്. പ്ലാസ, കോസ്റ്റൽ വാക്കിംഗ് പാത്ത്, കമ്യൂണൽ ഗാർഡൻ, പ്ലേ ഏരിയ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. അനുമതി ലഭിച്ചാൽ 2027 ൽ നിർമ്മാണം ആരംഭിക്കും.

