ഡബ്ലിൻ: അയർലൻഡിൽ പ്രൈമറി, സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായുള്ള പുതിയ പാഠ്യപദ്ധതിയുടെ വിശദാംശങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. അടുത്ത വർഷം മുതൽ ഈ പാഠ്യപദ്ധതി ഘട്ടംഘട്ടമായി നടപ്പിലാക്കുമെന്നാണ് വിവരം.
അയർലൻഡിന്റെ ചരിത്രത്തിൽ ആദ്യമായി ലൈംഗിക വിദ്യാഭ്യാസം പകരുന്ന പാഠങ്ങൾ പുതിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 5, 6 ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളും സ്വവർഗരതി, ബൈസെക്ഷ്വാലിറ്റി തുടങ്ങിയവെക്കുറിച്ച് അടുത്ത വർഷം മുതൽ മനസിലാക്കി തുടങ്ങും. അഞ്ചാം ക്ലാസ് മുതൽ ഒരു വിദേശ ഭാഷ പഠിക്കൽ നിർബന്ധമാക്കിയിട്ടുണ്ട്. എസ്ടിഇഎമ്മിന് ഊന്നൽ നൽകുകയും ചെയ്യും.
Discussion about this post

