ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ 60 കാരൻ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 42 വയസ്സുകാരനാണ് ഇന്നലെ അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ഊർജ്ജിത അന്വേഷണമാണ് നടക്കുന്നത്.
എന്നിസ്ക്കില്ലെനിലെ ട്രംബോൺ ക്ലോസ് ഏരിയയിൽ താമസിച്ചുവരുന്ന വ്യക്തിയാണ് മരിച്ചത്. മരണത്തിൽ ദുരുഹൂതയുള്ളതായി വ്യക്തമായതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. 60 കാരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ.
Discussion about this post

