ഡബ്ലിൻ: സെെബർ അറ്റാക്കിനെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഇന്നലെയും തടസ്സപ്പെട്ടു. 13 വിമാനങ്ങൾ റദ്ദാക്കി. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾക്കും വലിയ കാലതാമസം ആണ് നേരിട്ടത്. ഇതോടെ യാത്രികർ ബുദ്ധിമുട്ടിലായി. യൂറോപ്യൻ വിമാനത്താവളങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
ഡബ്ലിനിലേക്കുള്ള ഒൻപത് വിമാനങ്ങളും ഡബ്ലിനിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന നാല് വിമാനങ്ങളുമാണ് റദ്ദാക്കിയത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു ഇത്. ടെർമിനൽ രണ്ടിൽ ലഗേജുകൾ കൈകാര്യം ചെയ്യുന്നതിനായി മാനുവൽ സംവിധാനങ്ങൾ ഉപയോഗിച്ചു. ഇതേ തുടർന്ന് ലഗേജുകളുടെ പരിശോധന പൂർത്തിയാകാൻ പതിവിലധികം സമയം വേണ്ടിവന്നു.
Discussion about this post

