ഡബ്ലിൻ: വ്യാജ സമൂഹ മാധ്യമ പ്രൊഫൈലുകൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിയാൻ കോംഹെയർ വെറോണ മർഫി. പ്രമുഖ ഐറിഷ് മാധ്യമം സംഘടിപ്പിച്ച രാഷ്ട്രീയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മർഫി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരം പ്രൊഫൈലുകൾ നാടിന് ആപത്താണെന്നും മർഫി കൂട്ടിച്ചേർത്തു.
രാഷ്ട്രീയ പ്രശ്നം പോലെ തന്നെ നേതാക്കൾ സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പരിഗണിക്കുകയും നടപടി സ്വീകരിക്കുകയും വേണം. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്ന ഭീഷണികൾ വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. പൊതുജനങ്ങളെ സാരമായി ബാധിക്കുന്ന ഗൗരവമുള്ള വിഷയം ആണ് ഇതെന്നും മർഫി പറഞ്ഞു. വെക്സ്ഫോർഡ് ടിഡിയാണ് സിയാൻ കോംഹെയർ വെറോണ മർഫി.

