ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹനം ഇടിച്ച് രണ്ട് പോലീസുകാർക്ക് പരിക്ക്. സ്ട്രോബേനിനടുത്തുള്ള ബാലിമഗോറി പ്രദേശത്ത് ആയിരുന്നു സംഭവം. പരിക്കേറ്റ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 26 വയസ്സുള്ള യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. 26 കാരൻ പോലീസുകാർക്ക് നേരെ വാൻ ഓടിച്ച് കയറ്റുകയായിരുന്നു. വാഹനാപകടം ഉണ്ടാക്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാലിമഗോറിയിൽവച്ച് വാൻ തടയാൻ ശ്രമിക്കുകയായിരുന്നു പോലീസ്. എന്നാൽ യുവാവ് ഇവർക്ക് നേരെ ഓടിച്ച് കയറ്റുകയായിരുന്നു. വാഹനം ഇടിച്ച് നിലത്തേക്ക് വീണ ഇവരെ യുവാവ് മർദ്ദിക്കുകയും ചെയ്തു.
Discussion about this post

