ഡബ്ലിൻ: ഐറിഷ് ജയിലുകളിൽ നിന്നും തടവുപുള്ളികളെ താത്കാലികമായി വിട്ടയക്കാൻ തീരുമാനം. തട്ടിപ്പ്, മയക്കുമരുന്ന്, മോഷണം എന്നീ കേസിലെ പ്രതികളെയാണ് വിട്ടയക്കുന്നത്. ജയിലുകൾ നിറയുന്ന പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ മാസങ്ങളിലും ജയിലുകളിൽ സ്ഥലമില്ലാത്തതിനെ തുടർന്ന് ആളുകളെ വിട്ടയച്ചിരുന്നു.
612 പ്രതികളെ ആയിരുന്നു ഓഗസ്റ്റിൽ താത്കാലികമായി വിട്ടയച്ചത്. ഇതിൽ 149 പേർ ലഹരി കേസിലെ പ്രതികൾ ആയിരുന്നു. 138 പേർ മോഷണക്കേസിലെയോ മോഷണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിലെയോ പ്രതികളാണ്. 51 പേർ വധഭീഷണി മുഴക്കൽ, മർദ്ദനം എന്നീ കേസുകളുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്നവരാണ്. ലൈംഗികാതിക്രമ കേസിൽ തടവിൽ കഴിയുകയായിരുന്ന നാല് പേരും വിട്ടയച്ചവരിൽ ഉൾപ്പെടുന്നുണ്ട്.
Discussion about this post

