ഡബ്ലിൻ: അയർലൻഡിൽ ദേശീയ തലത്തിൽ വീടുകളുടെ ശരാശരി വില വർധിച്ചു. കഴിഞ്ഞ വർഷം രാജ്യവ്യാപകമായി 3.7 ശതമാനത്തിന്റെ വർധനവ് ഉണ്ടായി എന്നാണ് ഡാഫ്റ്റ്. ഐഇ സൂചിപ്പിക്കുന്നത്. അതേസമയം 2023 ന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വർധനവാണ് ഇത്.
കഴിഞ്ഞ വർഷം അവസാനപാദം മുതൽ ഡിസംബർവരെ വീടുകളുടെ വിലയിൽ ശരാശരി 5.5 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യ പാദത്തിൽ ത്രീ ബെഡ് സെമി ഡിറ്റാച്ച്ഡ് വീടിന്റെ ദേശീതലത്തിലെ ശരാശരി വില 435,000 യൂറോ ആണെന്ന് ഡാഫ്റ്റ് ഐഇ വ്യക്തമാക്കുന്നു. നിലവിലെ വിലകൾ കൊറോണയ്ക്ക് മുൻപുള്ള നിലവാരത്തേക്കാൾ കൂടുതലും സെൽറ്റിക് ടൈഗർ പീക്കിനേക്കാൾ 9 ശതമാനം താഴെയുമാണ്.
Discussion about this post

