സ്ലൈഗോ: സ്ലൈഗോയിൽ കാർ മോഷണവുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള നാല് പേരെയും സ്ലൈഗോ ജില്ലാ കോടതിയിൽ ഹാജരാക്കും. 20 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്മാരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
ഇന്നലെ ബാലിമോട്ടിൽ നിന്നും റിവർസ്ടൗണിൽ നിന്നുമാണ് പ്രതികൾ വാഹനങ്ങൾ മോഷ്ടിച്ചത്. വീടിന് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ആയിരുന്നു ഇത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

