ഡബ്ലിൻ: ജീവിതത്തിൽ സംതൃപ്തി അനുഭവിക്കുന്നത് ഐറിഷ് ജനതയിൽ നാലിലൊന്ന് പേർ മാത്രമെന്ന് കണ്ടെത്തൽ. സെൻട്രൽ സറ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ സർവ്വേയിലാണ് കണ്ടെത്തൽ. സർവ്വേയിൽ പങ്കെടുത്ത 41 ശതമാനം പേരും തങ്ങൾ ജീവിതത്തിൽ നിരാശയും, വിഷാദവും അനുഭവിക്കുന്നതായി വെളിപ്പെടുത്തി.
ദാരിദ്ര്യം സാരമായി തന്നെ ഐറിഷ് ജനതയുടെ മനോനിലയെ ബാധിച്ചിട്ടുണ്ട്. ദാരിദ്ര്യംകാരണം വലിയ ദു:ഖം അനുഭവിക്കുന്നതായി നിരവധി പേർ അഭിപ്രായപ്പെട്ടു. ദാരിദ്ര്യം, ജീവിത നിലവാരം, വരുമാനം തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു സർവ്വേ.
Discussion about this post

