വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് – ന്യൂഇയർ ആഘോഷം ശനിയാഴ്ച (ജനുവരി 10). മുള്ളിനാവത്ത് കമ്യൂണിറ്റി സെന്ററിൽ വൈകീട്ട് മൂന്നരയോടെയാണ് പരിപാടിയ്ക്ക് തുടക്കമാകുക. വിവിധ കലാ-കായിക പരിപാടി കൊണ്ട് സമ്പന്നമായിരിക്കും ഡബ്ല്യുഎംഎയുടെ ആഘോഷരാവ്.
കുട്ടികളുടെയും മുതിർന്നവരുടെയും 30 ലധികം കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഡിജെയും ഉണ്ടായിരിക്കും. മൂക്കൻസ് കാറ്ററിംഗിന്റെ അതിഗംഭീര ക്രിസ്തുമസ് ഡിന്നറും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് വാട്ടർഫോർഡിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ കമ്മിറ്റി അറിയിച്ചു.
Discussion about this post

