ഡബ്ലിൻ: അയർലൻഡിൽ വാഹനവുമായി ബന്ധപ്പെട്ട ഇൻഷൂറൻസ് ചിലവുകൾ വർധിക്കുന്നു. കഴിഞ്ഞ വർഷം വാഹന ഇൻഷൂറൻസ് പ്രീമിയത്തിൽ വലിയ വർധനവ് ഉണ്ടായി എന്നാണ് റിപ്പോർട്ടുൾ. ഈ വർഷവും സമാന സാഹചര്യം പ്രതീക്ഷിക്കുന്നുണ്ട്.
രാജ്യത്തെ 54 ശതമാനം ഡ്രൈവർമാർക്കും ഇൻഷൂറൻസ് പ്രീമിയം വർധിച്ചെന്നാണ് കാർസോണിന്റെ മോട്ടോറിംഗ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 75 ശതമാനം ഐറിഷ് ഡ്രൈവർമാർക്കും ഇൻഷൂറൻസ് പ്രീമിയങ്ങളിൽ മാറ്റം ഉണ്ടായതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
Discussion about this post

