ബെൽഫാസ്റ്റ്: അതിശൈത്യത്തെ തുടർന്ന് വടക്കൻ അയർലൻഡിൽ ഇന്നും സ്കൂളുകൾ അടച്ചിട്ടിരിക്കുന്നു. 200 ഓളം സ്കൂളുകളാണ് അടച്ചിട്ടത്. വിദ്യാഭ്യാസ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
വടക്കൻ അയർലൻഡിൽ ഇന്ന് വൈകീട്ട് ആറ് മണി മുതൽ നാളെ രാവിലെ 11 മണിവരെ കനത്ത മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് യുകെ മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. ഇതേ തുടർന്ന് വടക്കൻ അയർലൻഡിൽ പുതിയ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. വാഹന യാത്രികർക്ക് പ്രത്യേകമായി ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
Discussion about this post

