ഡബ്ലിൻ: ഡബ്ലിനിൽ ഗാർഡ സ്റ്റേഷനിൽ കയറി ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ബ്ലാഞ്ചാർഡ്സ്ടൗൺ ഗാർഡ സ്റ്റേഷനിൽ ആയിരുന്നു സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കും.
പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കയ്യിൽ കത്തിയുമായി എത്തിയ യുവാവ് സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ച് കടന്ന് പോലീസുകാരനെ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ കൂടുതൽ പോലീസുകാർ സ്ഥലത്ത് എത്തി. പിന്നീട് യുവാവിനെ സമാധാനിപ്പിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Discussion about this post

