ഡബ്ലിൻ: ഡബ്ലിനിൽ ചുവടുറപ്പിക്കാൻ പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഹാർവി. മാർച്ച് അവസാനത്തോടെ ഡബ്ലിനിൽ പുതിയ ഓഫീസ് തുറക്കും. ഇതോട് അനുബന്ധിച്ച് 20 ഓളം തൊഴിലവസരങ്ങൾ ആകും സൃഷ്ടിക്കപ്പെടുക.
നിയമ, പ്രൊഫഷണൽ സേവനങ്ങൾക്കായി എഐ പ്ലാറ്റ്ഫോമുകൾ നൽകുന്ന കമ്പനിയാണ് ഹാർവി എഐ. ലണ്ടൻ, ജർമ്മനി, സ്പെയിൻ എന്നീ രാജ്യങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പമാണ് ഡബ്ലിനിലും ഹാർവി എത്തുന്നത്. ഹാർവിയുടെ വരവ് എച്ച്ആർ, ഫൈനാൻസ് എന്നീ തസ്തികകളിലാണ് അവസരങ്ങൾ സൃഷ്ടിക്കുക.
Discussion about this post

