ഡബ്ലിൻ: എസ്എംഎ ബേബി ഫോർമുലയുടെ ബാച്ചുകൾ തിരിച്ച് വിളിച്ച് നെസ്ലേ. വിഷവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 18 ബാച്ച് എസ്എംഎ ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്.
സെറ്യൂലൈഡ് എന്ന വിഷവസ്തുവിന്റെ സാന്നിദ്ധ്യമാണ് ഫോർമുലയിൽ കണ്ടെത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ഉടനെ ഉത്പന്നങ്ങൾ തിരിച്ച് വിളിച്ചുകൊണ്ട് നിർദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു. വിഷാംശം കണ്ടെത്തിയ ബാച്ചുകളുടെ വിശദാംശങ്ങൾ ഫുഡ്സേഫ്റ്റി അതോറിറ്റി ഓഫ് അയർലൻഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Discussion about this post

