ഡബ്ലിൻ: വാഹനങ്ങളിൽ നിയമവിധേയമല്ലാത്ത നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഈ നിയമലംഘനവുമായി ബന്ധപ്പെട്ട് 5000 ഡ്രൈവർമാർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഗാർഡയ്ക്ക് ഫിക്സഡ് ചാർജ് നോട്ടീസുകൾ പുറപ്പെടുവിക്കാൻ അധികാരം ലഭിച്ചതിനുശേഷമാണ് ഇത്രയേറെ നിയമലംഘനങ്ങൾ ഉണ്ടായത്.
2025 ഒക്ടോബറിനും കഴിഞ്ഞ മാസത്തിനും ഇടയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത നമ്പർപ്ലേറ്റുകളുള്ള 5,059 വാഹനങ്ങൾ കണ്ടെത്തിയെന്ന് നീതമന്ത്രി ജിം ഒ കെല്ലഗൻ വ്യക്തമാക്കി. 21 ഗാർഡ ഡിവിഷനുകളിൽ ഏറ്റവും കൂടുതൽ പിഴകൾ ചുമത്തിയത് ലൗത്ത്/കാവൻ/മോണാഗൻ ഡിവിഷനിലാണ്.
Discussion about this post

