കൊച്ചി: എറണാകുളത്തെ എടയാറിലെ എണ്ണക്കമ്പനിയിൽ വൻ തീപിടുത്തം. അപകടത്തിൽ ഒരാൾ മരിച്ചു . എണ്ണ നിർമ്മാണ കമ്പനിയായ സി ജി ലൂബ്രിക്കന്റ്സിൽ രാവിലെ 8.30 ഓടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. മറ്റ് രണ്ട് ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്.
കെട്ടിടത്തിൽ എത്ര ജീവനക്കാരുണ്ടെന്ന് വ്യക്തമല്ല. ഏകദേശം എട്ട് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. തീ അണയ്ക്കാനും കെട്ടിടത്തിലേക്ക് പ്രവേശിക്കാനും എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വലിയ സ്ഫോടനവും കേട്ടതായി നാട്ടുകാർ പറഞ്ഞു.
Discussion about this post

