ഡബ്ലിൻ: അയർലൻഡിൽ ഉയർന്ന മർദ്ദത്തിന് സാധ്യത. അടുത്തവാരത്തോട് കൂടി ഉയർന്ന മർദ്ദം രൂപപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ഉയർന്ന മർദ്ദം അയർലൻഡിൽ സ്ഥിരമുള്ള കാലാവസ്ഥയ്ക്ക് വഴിയൊരുക്കും.
ഇന്ന് പൊതുവെ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. പടിഞ്ഞാറൻ ഭാഗത്ത് മഴയുണ്ടാകും. കിഴക്ക്ഭാഗത്ത് വരണ്ടകാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ഏഴ് മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ ആകും അന്തരീക്ഷ താപനില. തെക്ക് പടിഞ്ഞാറൻ കാറ്റും അനുഭവപ്പെടും.
Discussion about this post

