കോർക്ക്: കോർക്കിൽ കാണാതായ 14 കാരനായി തിരച്ചിൽ തുടരുന്നു. മിഡിൽടൺ സ്വദേശി സിമോൺ സാജ്കോയെ ആണ് കാണാതെ ആയത്. കുട്ടിയുടെ ആരോഗ്യത്തിൽ ആശങ്കയിലാണ് പോലീസും രക്ഷിതാക്കളും.
ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതെ ആയത്. മിഡിൽട്ടണിലെ ബല്ലിനാകുറയിലാണ് അവസാനമായി കുട്ടിയെ കണ്ടത് എന്നാണ് വിവരം. അഞ്ച് അടി ഏഴിഞ്ചാണ് കുട്ടിയുടെ ഉയരം. തവിട്ട് നിറത്തിലുള്ള മുടിയും തവിട്ട് നിറത്തിലുള്ള കണ്ണുകളുമാണ് കുട്ടിയ്ക്കുള്ളത്. കാണാതാകുമ്പോൾ യൂണിഫോം ആയിരുന്നു ധരിച്ചിരുന്നത്.
Discussion about this post

