വാട്ടർഫോർഡ്: വാട്ടർഫോർഡ് വിമാനത്താവളത്തിന്റെ വികസനത്തിനായി സുപ്രധാന വികസന പദ്ധതി. 30 മില്യൺ യൂറോ ചിലവാകുന്ന പദ്ധതിയുടെ വിശദാംശങ്ങൾ തിങ്കളാഴ്ച അധികൃതർ വാട്ടർഫോർഡ് കൗണ്ടി കൗൺസിൽ മുൻപാകെ സമർപ്പിക്കും. സ്വകാര്യപങ്കാളിത്തതോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബ്ലോസ്റ്റർ ഗ്രൂപ്പിന്റെ പിന്തുണ പദ്ധതിയ്ക്കുണ്ട്. വികസനം വഴി അന്താരാഷ്ട്ര വിമാനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസരിച്ച് റൺവേയുടെ വീതികൂട്ടൽ ഉൾപ്പെടെ പദ്ധതിയുടെ ഭാഗമാണ്. ഈ മാസം 17 ന് നടക്കുന്ന വാട്ടർഫോർഡ് കൗൺസിൽ പ്ലീനറി യോഗത്തിൽ പദ്ധതി ചർച്ച ചെയ്യും.
Discussion about this post

