ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ കൂടുതൽ ടേക്ക് ഓഫ്-ലാൻഡിംഗ് സ്ളോട്ടുകൾ കൂട്ടിച്ചേർക്കും. അടുത്ത സമ്മറിൽ പുതിയ മാറ്റം പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം. 25 അധിക സ്ളോട്ടുകൾ ആയിരിക്കും വിമാനത്താവളത്തിൽ കൂട്ടിച്ചേർക്കപ്പെടുക.
മാർച്ച് മുതൽ ഒക്ടോബർ വരെയായിരിക്കും അധിക സ്ളോട്ടുകൾ. സമ്മറിൽ യാത്രികരുടെ തിരക്ക് പരിഗണിച്ചാണ് തീരുമാനം. അടുത്ത സമ്മറിൽ 5000 ലധികം വിമാനങ്ങൾ ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും സർവ്വീസ് നടത്തുമെന്നാണ് കരുതുന്നത്.
ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രികരുടെ പരിധി എടുത്ത് കളയാനുള്ള നീക്കത്തിലാണ് സർക്കാർ. ഇതിനോട് അനുബന്ധിച്ചാണ് സ്ളോട്ടുകൾ കൂട്ടിച്ചേർക്കുന്നത്. അധിക സ്ളോട്ടുകൾ യാത്രികരുടെ എണ്ണം വർധിക്കാൻ കാരണമാകും.
Discussion about this post

