ടൈറോൺ: കൗണ്ടി ടൈറോണിൽ പോലീസുകാർക്ക് നേരെ കാറോടിച്ച് കയറ്റി. സംഭവത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോലിസ്ലാൻഡ് മേഖലയിൽ കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം.
വാഹന പരിശോധനയ്ക്കിടെ ആയിരുന്നു സംഭവം. പരിശോധനയ്ക്കിടെ നിയമലംഘനം നടത്തിയ വാഹനം പിടികൂടാൻ ശ്രമിക്കുകയായിരുന്നു പോലീസ്. എന്നാൽ വാഹനം നിർത്താതെ പോയി. ഈ വാഹാനം പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു പ്രതികളുടെ ആക്രമണം ഉണ്ടായത്. പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി.
Discussion about this post

