ഡബ്ലിൻ: പലസ്തീന് സഹായവുമായി പോയ ഐറിഷ് പൗരന്മാരെ നാടുകടത്തുമെന്ന് ഇസ്രായേൽ. ഐറിഷ് പൗരന്മാർ നിലവിൽ ഇസ്രായേൽ നാവിക സേനയുടെ കസ്റ്റഡിയിലാണ് ഉള്ളത്. ഇസ്രായേൽ വിദേശകാര്യവകുപ്പാണ് പൗരന്മാരെ നാടുകടത്തുന്നതായുള്ള വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസമാണ് ഫ്ളോട്ടിലയിൽ സഹായവുമായി പോയ ഐറിഷ് ആക്ടിവിസ്റ്റുകളെ ഇസ്രായേൽ നാവിക സേന പിടികൂടിയത്. 16 ഐറിഷ് പൗരന്മാരാണ് ഉള്ളത്. ഇവരെ തിരികെ യൂറോപ്പിലേക്ക് അയക്കുമെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്.
Discussion about this post

