ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ യുവാവിനെ മർദ്ദിച്ച ശേഷം നഗ്നനാക്കി വഴിയിൽ ഉപേക്ഷിച്ചു. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബോൺമൈനിൽ രാത്രി 8 മണിയോടെയായിരുന്നു സംഭവം. 20 വയസ്സുള്ള യുവാവാണ് ആക്രമിക്കപ്പെട്ടത്. ക്രൂരമായി ആക്രമിച്ച ശേഷം അവശനായ യുവാവിനെ അക്രമികൾ ഡെറി അതിർത്തിയിൽ ഉപേക്ഷിക്കുകയായിരുന്നു. അതുവഴി പോയവരാണ് യുവാവിനെ ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. നിലവിൽ ലെറ്റർകെന്നി ആശുപത്രിയിലാണ് യുവാവ് ഉള്ളത്. യുവാവിന്റെ പരിക്കുകൾ സാരമുള്ളതല്ല.
Discussion about this post

