ഡബ്ലിൻ: ഡബ്ലിൻ തുറമുഖവും ഡബ്ലിൻ ടണലും വീണ്ടും തുറന്നു. ഡബ്ലിൻ തുറമുഖത്തിലേക്കുള്ള പ്രവേശനം ഗാസ അനുകൂലികൾ തടഞ്ഞതിന് പിന്നാലെയാണ് നടപടി. വ്യാഴാഴ്ച നടത്തിയ പ്രതിഷേധത്തിൽ മേഖലവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്നായിരുന്നു ടണൽ തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. ഇതിലൂടെ പതുക്കെ വാഹനങ്ങൾ നീങ്ങി. ദീർഘനേരത്തിന് ശേഷമാണ് ഗതാഗതം പൂർണസ്ഥിതിയിൽ ആയത്.
ഗാസയിലേക്ക് പോയ ഫ്ളോട്ടിലയുടെ ഭാഗമായ 14 ഐറിഷ് ആക്ടിവിസ്റ്റുകളെ ഇസ്രായേൽ നാവിക സേന തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു പലസ്തീൻ അനുകൂലികൾ സംഘടിച്ച് ഡബ്ലിൻ തുറമുഖ കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
Discussion about this post

