ഡബ്ലിൻ: ആമി ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുന്നതിനാൽ അയർലൻഡിൽ അതിശക്തമായ കാറ്റിന് സാധ്യത. ഇതേ തുടർന്ന് അഞ്ച് കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് പുറപ്പെടുവിച്ചു. ഇന്ന് ഉച്ചയ്ക്ക് നിലവിൽ വരുന്ന മുന്നറിയിപ്പ് രാത്രി 10 വരെ തുടരും.
ഡൊണഗൽ, മയോ, ഗാൽവെ, സ്ലൈഗോ, ലെയ്ട്രിം എന്നീ കൗണ്ടികളിലാണ് ഓറഞ്ച് വാണിംഗ് ഉള്ളത്. ഈ അഞ്ച് കൗണ്ടികളിലും അതിതീവ്രമായ കാറ്റാണ് പ്രവചിച്ചിരിക്കുന്നത്. മറ്റ് എല്ലാ കൗണ്ടികളിലും യെല്ലോ വാണിംഗ് ആണ്. കാറ്റിനെ തുടർന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി തടസ്സം നേരിടാം. മരങ്ങൾ കടപുഴകി വീഴുന്നതിനും വീടുകളുടെ സീലിംഗ് ഉൾപ്പെടെ പറന്ന് പോകുന്നതിനും സാധ്യതയുണ്ട്. യാത്രയ്ക്കും വലിയ ബുദ്ധിമുട്ടുകൾ നേരിടാം.
Discussion about this post

