ഡബ്ലിൻ: അയർലൻഡിലെ ഈ വർഷത്തെ ഏറ്റവും നനവും തണുപ്പുമുള്ള മാസമായി മാറി സെപ്തംബർ. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം സെപ്തംബറിൽ തണുപ്പ് ശരാശരിയ്ക്ക് മുകളിൽ ആയിരുന്നു. 1940 ന് ശേഷം ഈ വർഷം സെപ്തംബർ 18 ന് ആണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.
141 മില്ലീ ലിറ്റർ മഴയായിരുന്നു അന്നേദിവസം ലഭിച്ചത്. 1991-2020 കാലത്തെ ദീർഘകാല ശരാശരിയുടെ (LTA) 142 ശതമാനം ആണ് ഇത്. സെപ്തംബറിൽ ചൂടുള്ള ദിനങ്ങളിലൂടെയും അയർലൻഡ് കടന്നുപോയിരുന്നു. 20 ഡിഗ്രി സെൽഷ്യസ് വരെ ആയിരുന്നു താപനില ഉയർന്നത്. സെപ്തംബർ 9-ന് ക്ലെയറിലെ ഷാനൻ വിമാനത്താവളത്തിലും ബുധനാഴ്ച (17 ) കാർലോയിലെ ഓക്ക് പാർക്കിലും രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 20.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
Discussion about this post

