ഡബ്ലിൻ: അയർലൻഡിൽ സർക്കാർ ഉടമസ്ഥതയിൽ സൂപ്പർമാർക്കറ്റുകൾ വേണമെന്ന ആവശ്യം ഉയർത്തി പീപ്പിൾ ബിഫോർ പ്രോഫിറ്റ്. രാജ്യത്ത് ഭക്ഷ്യവില ഉയരുന്ന പശ്ചാത്തലത്തിലാണ് പാർട്ടി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കുറഞ്ഞ വിലയിൽ സർക്കാർ സൂപ്പർമാർക്കറ്റുകൾ വഴി ഭക്ഷ്യോത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്നതും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ ലഭ്യത മെച്ചപ്പെടുത്തുന്നതിനായി ഒരു പൈലറ്റ് പദ്ധതി തയ്യാറാക്കാൻ പ്രതിപക്ഷപാർട്ടി നിർദ്ദേശിക്കുന്നു. ഇത് ചുരുങ്ങിയ ചിലവിൽ കൂടുതൽ ആരോഗ്യകരമായ ഭക്ഷണം ആളുകളിലേക്ക് എത്തുന്ന തരത്തിൽ ആകണമെന്നുള്ള ആവശ്യവും പാർട്ടി മുന്നോട്ടുവയ്ക്കുന്നുണ്ട്.
Discussion about this post

