വെക്സ്ഫോർഡ്: വെക്സ്ഫോർഡ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഇടവക തിരുനാൾ ആഘോഷം നാളെ നടക്കും. വെക്സ്ഫോർഡ് ഫ്രാൻസിസ്കൻ ഫെയറി ദേവാലയത്തിലാണ് തിരുനാളിന്റെ ഭാഗമായിട്ടുള്ള തിരുകർമ്മങ്ങൾ നടക്കുക. ഇടവക മധ്യസ്ഥയായ വി. അൽഫോൺസാമ്മയുടെയും പരിശുദ്ധ ദൈവമാതാവിന്റെയും വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആണ് നാളെ നടക്കുന്നത്.
കൊടിയേറ്റത്തോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമാകുക. വികാരി ഫാ. ജിൻസ് വാളിപ്ലാക്കല കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. ഞായറാഴ്ച വൈകീട്ട് 3 മണിയ്ക്ക് ദിവ്യകാരുണ്യ ആരാധന, പ്രസുദേന്തി വാഴ്ച, ആഘോഷമായ വിശുദ്ധ കുർബാന, ലദീഞ്ഞ്, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. തിരുനാൾ കർമ്മങ്ങൾക്ക് അയർലൻഡ് സീറോ മലബാർ സഭയുടെ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ട് മുഖ്യകാർമ്മികനും ഫാ. പോൾ കോട്ടയ്ക്കൽ സഹ കാർമ്മികനും ആയിരിക്കും.

