ഡൊണഗൽ: ആമി കൊടുങ്കാറ്റിനെ തുടർന്ന് കൗണ്ടി ഡൊണഗലിലെ ലെറ്റർകെന്നിയിൽ ഒരു മരണം. 40 വയസ്സുള്ളയാളാണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ശക്തമായ കാറ്റിൽ വീടിന്റെ ഭാഗങ്ങൾ ശരീരത്തിൽ വീണായിരുന്നു മരണം. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ആമി കൊടുങ്കാറ്റിനെ തുടർന്ന് രാജ്യവ്യാപകമായി വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടായത്. പലയിടങ്ങളിലും വെള്ളപ്പൊക്കം അനുഭവപ്പെട്ടു. മരങ്ങൾ കടപുഴകി വീണു. ഡൊണഗലിൽ രണ്ടര ലക്ഷത്തോളം വീടുകളിൽ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മുന്നറിയിപ്പിനെ തുടർന്ന് നിരവധി സ്കൂളുകളാണ് അടച്ചത്.
Discussion about this post

