ഗാൽവെ: തുവാമിലെ മദർ ആൻഡ് ബേബി ഹോമിൽ നിന്നും അസ്ഥികൾ കണ്ടെടുത്തു. അഞ്ച് സെറ്റ് അസ്ഥികളാണ് കണ്ടെടുത്തത്. ഇത് ആരുടേതെന്ന് സ്ഥിരീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.
കഴിഞ്ഞ രണ്ട് മാസമായി സ്ഥലത്ത് പരിശോധനകൾ തുടരുകയാണ്. എന്നാൽ ആദ്യമായിട്ടാണ് അസ്ഥികൾ കണ്ടെടുക്കുന്നത്. നേരത്തെ വസ്ത്രങ്ങളും പല്ലും കണ്ടെടുത്തിരുന്നു. 1841 മുതൽ 1918 വരെയുള്ള വർഷങ്ങളിൽ വെയർഹൗസായി പ്രവർത്തിച്ചിരുന്ന ഭാഗത്ത് നിന്നാണ് അസ്ഥികൾ കണ്ടെടുത്തത്. സ്ഥലത്ത് പരിശോധന തുടരുകയാണ്.
Discussion about this post

