ഡബ്ലിൻ: ആമി കൊടുങ്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് അയർലൻഡിൽ അതിശക്തമായ കാറ്റും മഴയും. ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിൽ കൗണ്ടി ഡൊണഗലിലെ മുന്നറിയിപ്പിൽ കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. നേരത്തെ ഇവിടെ യെല്ലോ വാണിംഗ് ആയിരുന്നു മെറ്റ് ഐറാൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇവിടെ റെഡ് വാണിംഗ് ആക്കി മുന്നറിയിപ്പിൽ മാറ്റം വരുത്തിയിട്ടുണ്ട്.
വൈകീട്ട് നാല് മണി മുതൽ മുന്നറിയിപ്പ് നിലവിൽ വരും. ആറ് മണിവരെയാണ് മുന്നറിയിപ്പ്. ഈ മണിക്കൂറുകളിൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം ശക്തമായ മഴയെ തുടർന്ന് മൊനാഘൻ നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടായി. ഇതേ തുടർന്ന് കടകൾ അടച്ചു. കാറ്റ് ബാധിക്കുന്ന പ്രദേശങ്ങളിൽ സ്കൂളുകൾക്ക് അവധി നൽകി. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.

